പത്തനംതിട്ട കുമ്പഴയില്‍ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഇരുവരും തമ്മില്‍ തല്ലി

Update: 2024-10-30 04:31 GMT

പത്തനംതിട്ട: കുമ്പഴ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്ന ഹോംഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം. തുടര്‍ന്ന് തിരക്കേറിയ പൊതുനിരത്തില്‍ ഇരുവരും തമ്മില്‍ തല്യി. ഹോം ഗാര്‍ഡ് ഷിബു കുര്യനും പ്രദേശവാസിയായ ജിന്റോയുമാണ് തമ്മിലടിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ ജിന്റോ ഷിബുവുമായി വാക്കേറ്റം ഉണ്ടാവുകയും അങ്ങോട്ടുമിങ്ങോട്ടും അസഭ്യം വിളിക്കുകയുമായിരുന്നു. സഹികെട്ട ഹോംഗാര്‍ഡ് ജിന്റോയെ തല്ലി. പിന്നാലെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിന് ശേഷം ജിന്റോ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Similar News