രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഞ്ഞെത്തിയ എക്‌സൈസ്; വീടിന്റെ മുകള്‍ നിലയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടത്; കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-11-15 17:00 GMT
കോഴിക്കോട്: കോഴിക്കോട് കുരുവട്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് 500 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി. തെക്കേ മണ്ണാറക്കൽ സുനിത്ത് കുമാർ (43) എന്നയാളുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ചേളന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സിറാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
വീടിന്റെ മുകൾ നിലയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ചാരായവും വാഷുമാണ് പിടിച്ചെടുത്തത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷൈജു, കെ ദീപേഷ്, ടി നൗഫൽ, ആർ കെ റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അനധികൃതമായി സൂക്ഷിച്ചിരുന്ന വാഷും ചാരായവും എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പിടികൂടിയത്.