പിശക് കണ്ടെത്തിയത് മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥര്‍; മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരപ്പിശക് വന്നതില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരപ്പിശക്: അന്വേഷണം

Update: 2024-11-03 13:16 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് ഉണ്ടായ സംഭവത്തില്‍ അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സതീഷ് ബിനോയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥരാണ് പിശക് കണ്ടെത്തിയത്. ഇവയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തതോടെ പൊലീസുകാരില്‍നിന്ന് മെഡലുകള്‍ തിരിച്ചുവാങ്ങിയിരുന്നു. പകരം നല്‍കാനുള്ള ശ്രമം നടക്കുകയാണ്.

പൊലീസ് മെഡലുകള്‍ പ്രഖ്യാപിക്കുകയും മെഡലുകള്‍ അച്ചടിക്കാന്‍ ഓക്ടോബര്‍ 16ന് ക്വട്ടേഷന്‍ ക്ഷണിക്കുകയും ചെയ്തു. ഓക്ടോബര്‍ 23ന് തിരുവനന്തപുരത്തെ ഭഗവതി സ്റ്റോഴ്‌സിനെ മെഡലുകള്‍ തയാറാക്കാനായി തെരഞ്ഞെടുത്തു. അഞ്ചു ദിവസംകൊണ്ട് മെഡലുകള്‍ തയാറാക്കി പൊലീസ് ആസ്ഥാനത്ത് എത്തിച്ചു.

നവംബര്‍ ഒന്നിന് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബാണ് ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത്. അതുവരെ മെഡലുകളിലെ അക്ഷരപ്പിശക് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

Tags:    

Similar News