ശബരിമല തീര്‍ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്; അപകടമുണ്ടായത് എരുമേലി മുക്കൂട്ടുതറയില്‍
By : സ്വന്തം ലേഖകൻ
Update: 2024-12-15 07:50 GMT
എരുമേലി: ശബരിമല തീര്‍ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ മടങ്ങിയ അഞ്ചംഗ സംഘമാണ് അപകടത്തില്‍പെട്ടത്.
ബംഗളൂരു സ്വദേശികളായ മണികണ്ഠന്, തൃപ്പണ്ണന്‍, ശ്രീകാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രെവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.