ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ പോയ അസം സ്വദേശികളായ മൂന്ന് യുവാക്കളെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലിസ്

ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശികൾ പിടിയിൽ

Update: 2024-12-24 00:48 GMT

പത്തനംതിട്ട: ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് അസം സ്വദേശികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ യുവാക്കളാണ് അറസ്റ്റിലായത്. സംഭവ ശേഷം സ്ഥലംവിട്ട പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് പോലിസ് പിടികൂടിയത്.

പത്തനംതിട്ട കോന്നിയിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ യുവതിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികള്‍ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിയെ പ്രതികള്‍ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അസം സ്വദേശികളായ ഖരീമുള്ള, അമീര്‍, റിബുള്‍ എന്നിവരാണ് പ്രതികള്‍.

പൊലീസ് കേസ് എടുത്തതോടെ സ്ഥലംവിട്ട പ്രതികളെ തമിഴ്‌നാട്ടിലെ ജോളാര്‍പേട്ടയില്‍ നിന്നാണ് പിടികൂടിയത്. നാട്ടിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News