രണ്ട് ബാങ്കുകളിലായി എന്‍ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നു; പത്ത് ബാങ്കുകളില്‍ ഇടപാട്; വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്

Update: 2025-01-03 05:30 GMT

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. രണ്ട് ബാങ്കുകളിലായി എന്‍ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. 14 ബാങ്കുകളില്‍ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളില്‍ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.

എന്‍ എം വിജയനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, എന്‍ എം വിജയന് അടക്കുമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ബാങ്ക് നിയമനക്കോഴയില്‍ അമ്പലവയല്‍ പുത്തന്‍പുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ജോലി ലഭിക്കാന്‍ മുന്‍ പ്രസിഡന്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നല്‍കിയെന്നാണ് പരാതി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍.എം വിജയനും 38 കാരനായ മകന്‍ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം.

Similar News