പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പ്രതിക്ക് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷംരൂപ പിഴയും
16കാരിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;യുവാവിന് 87 വർഷം കഠിനതടവ്
മഞ്ചേരി: പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസിനെ (29) യാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
2020 മേയ് ഒന്നുമുതലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കിയെന്നും സംഭവം പുറത്തുപറഞ്ഞാല്‍ നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
മഞ്ചേരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.