കോണ്‍ഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്നു; വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍

Update: 2026-02-12 08:15 GMT

കോഴിക്കോട്: കേരളത്തിലെ കോണ്‍?ഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന ശ്രമമാണ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അഖിലേന്ത്യ പണിമുടക്കില്‍ നിന്നും ഐഎന്‍ടിയുസിയെ കേരളത്തിലെ കോണ്‍?ഗ്രസ് വിലക്കിയതിന് കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.

എട്ടു മണിക്കൂര്‍ ജോലി എന്നാ വ്യവസ്ഥ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജീവന്‍ കൊടുത്ത നേടിയതാണ്. അതാണ് ഇന്ന് 14 മണിക്കൂറിലേക്ക് മാറ്റുന്നത്. ആധുനികവല്‍ക്കരണത്തിന്റെ കാലത്ത് ശാസ്ത്രനേട്ടങ്ങള്‍ തൊഴിലാളികളുടെ അധ്വാനഭാരം എങ്ങനെ കുറയ്ക്കാം എന്ന് നോക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ അധ്വാന ഭാരം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. അതിന് വ്യത്യസ്തമായ സമീപനം മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ മുദ്രാ വാക്യങ്ങള്‍ പരിഗണിച്ച് എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ മാറ്റി വച്ചിരുന്നു. തൊഴിലാളി വര്‍ഗത്തോടുള്ള കടപ്പാട് മൂലമാണ് ഇത് മാറ്റി വെച്ചത്. എന്നാല്‍ യുഡിഎഫ് ജാഥ പര്യടനം തുടരുകയാണ്. കുറ്റ്യാടിയില്‍ ഐക്യം പ്രകടമായി. എന്തൊരു യോജിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

Similar News