കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; നാലു മലയാളികള്‍ മരിച്ചു
ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; 4 മലയാളികൾ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-03-23 02:28 GMT
ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ മരിച്ചു. മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പി.കെ.ട്രാവല്‍സിന്റെ സ്ലീപര്‍ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ബസിന്റെ മുന്‍വശം തകര്‍ന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.