ബിഹാറില്‍ 838 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച പാലത്തില്‍ വിള്ളല്‍; പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടും വാഹനങ്ങള്‍ കടന്നു പോകുന്നതില്‍ ആശങ്ക

ബിഹാറില്‍ 838 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച പാലത്തില്‍ വിള്ളല്‍

Update: 2026-03-23 01:17 GMT

പറ്റ്ന: ബിഹാറില്‍ 838 കോടി ചെലവിട്ട് നിര്‍മ്മിച്ച പാലം തകര്‍ച്ചാ ഭീഷണിയില്‍. ബിഹാറിന്റെ വടക്ക്തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗംഗ നദിക്ക് കുറുകെ നിര്‍മിച്ച വിക്രംശിലം പാലമാണ് തകര്‍ച്ചയുടെ വക്കില്‍ സ്ഥിതി ചെയ്യുന്നത്. 4.7 കിലോ മീറ്റര്‍ നീളമുള്ള പാലത്തിന്റെ തൂണുകളില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇൗ പാലത്തിലൂടെ ഇപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്നത് ആശങ്ക വര്‍ധിപ്പിച്ചു.

അതേസമയം പാലം അപകടകരമാം വിധം തകര്‍ന്നിട്ടും പാലത്തിലൂടെയുള്‌ല ഗതാഗതം നിര്‍ത്തിവയ്ക്കാനോ അപകടസൂചന നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. പാലത്തിന്റെ തൂണുകള്‍ക്ക് ചുറ്റുമുള്ള സംരക്ഷണ ഭിത്തികള്‍ ആണ് തകരാന്‍ തുടങ്ങിയത്.

ഒരു തൂണിന്റെ സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. അപകടാവസ്ഥയിലുള്ള പാലത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് അസമിലേക്കും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ചരക്ക് വാഹനങ്ങള്‍ സഞ്ചാരത്തിനായി ആശ്രയിക്കുന്നത് ഇൗ പാലത്തെയാണ്.

Tags:    

Similar News