എസ് എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്റ്റലില്‍ ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചത് കണ്ണൂര്‍ സ്വദേശിനി ഫാത്തിമാത് ഷഹാന; കോറിഡോറില്‍ നിന്നുള്ള വീഴ്ചയില്‍ അന്വേഷണം; അപകടമെന്ന് പ്രാഥമിക വാദം

Update: 2025-01-05 05:44 GMT

കൊച്ചി: എറണാകുളം ചാലാക്കയില്‍ കെട്ടിടത്തില്‍ നിന്നും വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ സ്വദേശിനി ഫാത്തിമാത് ഷഹാനയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി കോളജ് ഹോസ്റ്റലിലാണ് സംഭവം. കെട്ടിടത്തിന്റെ ഏഴാം നിലയിലെ കൊറിഡോര്‍ ഭാഗത്തുനിന്നുമാണ് കുട്ടി വീണത്. കുട്ടി കാല്‍ തെറ്റിവീണതോ പുറകിലേക്ക് മറിഞ്ഞു വീണതോ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധന നടന്നുവരികയാണ്. ദുരൂഹത ഇല്ലെന്ന തരത്തിലാണ് ചര്‍ച്ചകള്‍. കൂട്ടുകാരിയുമൊത്ത് നടന്നു വരുമ്പോള്‍ അബദ്ധത്തില്‍ വീണെന്ന വാദമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.

Tags:    

Similar News