യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിന്‍ സമയത്തിലും സര്‍വിസിലും മാറ്റങ്ങള്‍
യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിന്‍ സമയത്തിലും സര്‍വിസിലും മാറ്റങ്ങള്‍
പാലക്കാട്: ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി സുഗമമാക്കാന്‍ വിവിധ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തി. ജനുവരി 10, 12 തീയതികളില്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16608 കണ്ണൂര്‍ - കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ മാഹി സ്റ്റേഷനില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കും. ഈ ട്രെയിന്‍ ഈ ദിവസം മാഹി സ്റ്റേഷനില്‍ നിര്‍ത്തില്ല. നമ്പര്‍ 16606 തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് ജനുവരി 16ന് തിരുവനന്തപുരത്ത്‌നിന്ന് രണ്ട് മണിക്കൂര്‍ വൈകിയേ യാത്ര തുടങ്ങൂ.
ജനുവരി 26, ഫെബ്രുവരി രണ്ട് തീയതികളില്‍ കോയമ്പത്തൂരില്‍ നിന്നാരംഭിക്കുന്ന നമ്പര്‍ 56603 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല.
പാലക്കാട് -തിരുച്ചിറപ്പിള്ളി സര്‍വിസ് ചുരുക്കി
പാലക്കാട്: തിരുച്ചിറപ്പിള്ളി ഡിവിഷനിലെ ട്രാക് അറ്റകുറ്റപ്പണിക്കായി ജനുവരി ഏഴ്, 14 തീയതികളില്‍ പാലക്കാട് ടൗണില്‍നിന്ന് ആരംഭിക്കുന്ന 16844 നമ്പര്‍ പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി ജങ്ഷന്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളി കോട്ടയില്‍ യാത്ര അവസാനിപ്പിക്കും.
തിരുച്ചിറപ്പള്ളി കോട്ടക്കും തിരുച്ചിറപ്പള്ളി ജങ്ഷനുമിടയില്‍ ഈ ട്രെയിന്‍ സര്‍വിസുണ്ടാകില്ല. ഇതേ തീയതികളില്‍ തിരുച്ചിറപ്പള്ളി ജങ്ഷനില്‍നിന്ന് ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന നമ്പര്‍ 16843 തിരുച്ചിറപ്പിള്ളി ജങ്ഷന്‍-പാലക്കാട് ടൗണ്‍ എക്സ്പ്രസ് അതേ ദിവസം ഉച്ചക്ക് 1.12ന് തിരുച്ചിറപ്പിള്ളി കോട്ടയില്‍നിന്നാണ് പുറപ്പെടുക.
നിലമ്പൂര്‍- കോട്ടയം ഇന്റര്‍സിറ്റി മുളന്തുരുത്തി വരെ
പാലക്കാട്: നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16325 നിലമ്പൂര്‍ റോഡ് - കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് ജനുവരി എട്ട്, 15 തീയതികളില്‍ മുളന്തുരുത്തിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഈ ട്രെയിന്‍ മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സര്‍വിസ് നടത്തില്ല.