ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; പ്രതി അറസ്റ്റില്‍
ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; പ്രതി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-01-08 00:54 GMT
കരിമണ്ണൂര്‍: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് ചവര്‍ണ വലിയപറമ്പില്‍ വീട്ടില്‍ അനസ് ( 42) ആണ് അറസ്റ്റിലായത്. എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ബസ് തടഞ്ഞാണു പ്രതിയെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.