തന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദുമത പരിഷത്ത്

Update: 2026-02-22 09:56 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവര്‍ക്ക് പിന്തുണ വര്‍ധിക്കുന്നു. തന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് മുന്നോട്ടു വന്നു. എസ്.ഐ.ടി അന്വേഷണത്തില്‍ സംശയമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരിഷത്ത് പ്രമേയം പാസാക്കി.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മളേനം നടത്തി എസ്.ഐ.ടി അന്വേഷണത്തെ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് എസ്.ഐ.ടി അന്വേഷണത്തില്‍ ഇടപെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വര്‍ണക്കൊള്ള കേസില്‍ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

യുവതീ പ്രവേശന കാലത്ത് ആചാര ലംഘനത്തിന് കൂട്ടു നില്‍ക്കാത്തതിന് പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി തന്നെ കുടുക്കിയതാണെന്നാണ് തന്ത്രി കോടതിയില്‍ പറഞ്ഞത്. നിലവില്‍ ഹൈകോടതി തന്ത്രിക്ക് ജാമ്യം നല്‍കിയിട്ടുണ്ട്.

Similar News