ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ; അസാധാരണ ഭീഷണിയുമായി ഡോക്ടര്‍മാരുടെ സംഘടന

Update: 2026-02-22 07:51 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ സമരം ശക്തമാക്കാന്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. സമരം ജില്ലാതലത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ഫെബ്രുവരി 23ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒപി ബഹിഷ്‌കരണം തുടരാനും ഫെബ്രുവരി 24ന് തിരുവനന്തപുരം ജില്ല മുഴുവന്‍ ഒപി ബഹിഷ്‌കരണം നടത്താനുമാണ് സംഘടനയുടെ തീരുമാനം. മെഡിക്കല്‍ ഉദ്യോ?ഗസ്ഥരുടെ ജില്ലാ ജനറല്‍ ബോഡിയിലാണ് തീരുമാനം എടുത്തത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ. ബിന്ദുവിനെ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Similar News