വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലു വയസുകാരിക്ക് ദാരുണ മരണം

വടക്കാഞ്ചേരിയില്‍ KSRTC സ്വിഫ്റ്റ് ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു

Update: 2025-01-08 01:26 GMT

വടക്കാഞ്ചേരി: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പെട്ടി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.

പെട്ടി ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത് എന്നാണ് വിവരം. നൂറാ ഫാത്തിമയുടെ പിതാവ് ഉനൈസ്, മാതാവ് റൈഹാനത്ത് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News