രാംദാസിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്; സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണത്തിന് തറക്കല്ലിട്ടു

Update: 2026-03-14 08:50 GMT

ചെങ്ങന്നൂര്‍: പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടില്‍ രാംദാസിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. സന്ദീപ് വാചസ്പതി ചെയര്‍മാനായ 'തുണ ചാരിറ്റബിള്‍ ട്രസ്റ്റും', പാമ്പാവാസന്‍ നായര്‍ ചെയര്‍മാനായ 'സി.എം.എന്‍ ട്രസ്റ്റും' സംയുക്തമായാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇന്ന് രാവിലെ നടന്നു.

കിടപ്പുരോഗിയായ ഷീബയും മക്കളായ അനഘയും അമിതയും ഉള്‍പ്പെടുന്ന ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ ബിജെപി പ്രാദേശിക നേതാക്കളാണ് സന്ദീപ് വാചസ്പതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ വീട് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. 90 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വീട് കൈമാറാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള കരാര്‍ ചടങ്ങില്‍ വെച്ച് കൈമാറി.

കുറഞ്ഞ ചെലവില്‍ നിശ്ചിത സമയത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കിയ അഭിനവ് കണ്‍സ്ട്രക്ഷന്‍സ് ഉടമ എം.എസ് കൈലാസ്, സി.എം.എന്‍ ട്രസ്റ്റ് മാനേജര്‍ സന്തോഷ് കായറാട്ട് എന്നിവരുടെ പിന്തുണ ഈ ഉദ്യമത്തിന് വലിയ കരുത്തായെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. മണ്ഡലം അധ്യക്ഷന്‍ സതീഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ നെടുംചാലില്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഗോപന്‍ ഗ്രാമം, മഹിളാ മോര്‍ച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ചുവടെ

ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യം നല്‍കിയ ഒരു ചടങ്ങില്‍ രാവിലെ പങ്കെടുത്തു. ഞാന്‍ ചെയര്‍മാനായ തുണ ചാരിറ്റബിള്‍ ട്രസ്റ്റും ശ്രീ പാമ്പാവാസന്‍ നായര്‍ ചെയര്‍മാനായ സിഎംഎന്‍ ട്രസ്റ്റും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു. കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും 90 ദിവസത്തിനുള്ളില്‍ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യം. അതിനായുള്ള കരാറും ഇന്ന് കൈമാറി.

പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടില്‍ രാംദാസിന്റെയും കിടപ്പ് രോഗിയായ ഷീബയുടെയും വിഷമത ശ്രദ്ധയില്‍ പെടുത്തിയത് അവിടുത്തെ ബിജെപിയുടെ നേതാക്കളാണ്. ഉടന്‍ തന്നെ പുതിയ വീടിനുള്ള പരിശ്രമം തുടങ്ങി. മണ്ഡലം അധ്യക്ഷന്‍ സതീഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ നെടുംചാലില്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഗോപന്‍ ഗ്രാമം, മഹിളാ മോര്‍ച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ എന്നിവരുടെയൊക്കെ ഇടപെടലുകളും നിര്‍ണായകമായി. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ധൈര്യവും നല്‍കിയ അഭിനവ് കണ്‍സ്ട്രക്ഷന്‍സ് ഉടമ എം.എസ് കൈലാസ്, സിഎംഎന്‍ ട്രസ്റ്റിന്റെ മാനേജര്‍ സന്തോഷ് കായറാട്ട് എന്നിവരുടെ പ്രചോദനവും പ്രോത്സാഹനവുമാണ് ഇതിന് പിന്നില്‍. എല്ലാവര്‍ക്കും നന്ദി.

Tags:    

Similar News