വിവാഹവാഗ്ദാനം നല്കി 17കാരിയെ പീഡിപ്പിച്ചു; ഒളിവില്‍ പോയ വൈദികന് അറസ്റ്റില്‍
വിവാഹവാഗ്ദാനം നല്കി 17കാരിയെ പീഡിപ്പിച്ച വൈദികന് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-04-14 04:05 GMT
പേരാവൂര്‍: വിവാഹവാഗ്ദാനം നല്കി 17കാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന് അറസ്റ്റില്‍. കേളകം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പള്ളിയിലെ അസി. വികാരി സുല്‍ത്താന്‍ ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ അഖില്‍ ജോഷിയാണ് (33) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എന്‍.എസ് വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.