വേനലില്‍ ചുട്ടുപൊള്ളി കേരളം; കൊടും ചൂട് തുടരുന്നു; പാലക്കാട് ഇന്ന് താപനില 40 ഡിഗ്രിയിലെത്തിയേക്കും: 12 ജില്ലകള്‍ക്ക് താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു
തിരുവനന്തപുരം: കൊടും വേനലില്‍ കേരളം വെന്തുരുകുന്നു. വരും ദിവസങ്ങളിലും ചൂട് ഉയരും. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകള്‍ക്ക് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിനുള്ള സാധ്യത ഏറെയാണ്. നിര്‍ജലീകരണം തടയാനും നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്ന് അത് 40 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാടാണ് സംസ്ഥാനത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 39.2 ഡിഗ്രി സെല്‍ഷ്യസ്. ഇന്നും പാലക്കാട് 40 ഡിഗ്രിയിലേക്ക് ചൂടെത്തുമെന്നാണ് അറിയിപ്പ്.