കടകശ്ശേരിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം; സഫിയയുടെ ശരീരത്തിലെ സ്വര്‍ണം നഷ്ടമായതായി കുടുംബം
വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
തൃശ്ശൂര്‍: കടകശ്ശേരിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശം. 70 കാരിയായ സഫിയയാണ് മരിച്ചത്. സഫിയയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം നഷ്ടമായി. ഇതാണ് കൊലപാതകമെന്ന സംശയത്തിന് ഇട നല്‍കുന്നതെന്ന് പോലിസ് വ്യക്തമാക്കി. സഫിയയുടെ ശരീരത്തില്‍ മുറിവുകളും ഉണ്ട്. ഇന്നലെ രാത്രിയാണ് സഫിയയെ കടകശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകള്‍ ഇന്നലെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരുന്നു.
മകളില്ലാത്തപ്പോള്‍ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. ഇന്നലെ രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കള്‍ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. സഫിയയുടെ മൂക്കില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. സഫിയ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടമായതായും ബന്ധുക്കള്‍ക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്.
ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. തൃശ്ശൂര്‍ കടകശ്ശേരിയില്‍ വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. മരിച്ച സഫിയയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കുടുംബം പരാതി ഉയര്‍ത്തിയതോടെയാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന സാധ്യത പോലീസ് പരിശോധിക്കുന്നത്.