കെഎസ്ആര്‍ടിസി ഡ്രൈവറെ തല്ലിച്ചതച്ച് ചാവിയുമായി മുങ്ങി; ഒടുവില്‍ മാളത്തില്‍ നിന്ന് പൊക്കി പോലീസ്! ആലുവയില്‍ അഴിഞ്ഞാടിയ ഗുണ്ടാ സംഘം പിടിയില്‍; ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച കേസിലും പ്രതികള്‍

ആലുവയില്‍ അഴിഞ്ഞാടിയ ഗുണ്ടാ സംഘം പിടിയില്‍

Update: 2026-04-13 17:33 GMT

കൊച്ചി: കെ എസ് ആര്‍ ടി സി ബസ്‌ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴ്മാട് കുറ്റിക്കാത്തോട്ടത്തില്‍ വീട്ടില്‍ അമീര്‍ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ ചാലക്ക ഭാഗത്ത് വച്ച് ഇവര്‍ ഓടിച്ചു വന്ന മോട്ടോര്‍സൈക്കിള്‍ ബസ്സിനു കുറുകെ നിര്‍ത്തി ഡ്രൈവര്‍ ഭാഗത്തുള്ള ഡോര്‍ വലിച്ചു തുറന്നു ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ബസ്സിന്റെ ചാവിയും ഇവര്‍ കൊണ്ടുപോയിരുന്നു. പിന്നീട് ഇവര്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു.

തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തില്‍ ഇവരെ ബന്ധു വീടുകളില്‍ നിന്നാണ് പിടികൂടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവര്‍ ഒളിവില്‍ പോയത്. ഓടിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുട്ടം ഭാഗത്തെ പമ്പില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കാര്യത്തിന് ഇരുവര്‍ക്കും എതിരെ വേറെയും കേസ് നിലവിലുണ്ട്.

അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ ജി ഗോപകുമാര്‍, എസ് ഐ മാരായ ജോസ്സി എം ജോണ്‍സന്‍, ബി സുരേഷ് കുമാര്‍, സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എം ഷാഹിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News