സ്‌കൂളില്‍നിന്നു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

സ്‌കൂളില്‍നിന്നു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Update: 2025-01-08 01:10 GMT

മൂന്നാര്‍: കോട്ടയം ജില്ലയിലെ സ്‌കൂളില്‍നിന്നു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ എ.മുരുകേശിനെ (20) മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണു സ്‌കൂളില്‍നിന്നു പെണ്‍കുട്ടിയെ കാണാതായതായി മൂന്നാര്‍ സ്വദേശികളായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പാലക്കാട് ഷോളയാറില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ദേവികുളം കോടതി യുവാവിനെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News