പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ചാടിയത് വൈദ്യപരിശോധനക്കിടെ; തിരച്ചിൽ ഊർജിതം; ജില്ലാ മുഴുവൻ അരിച്ചുപെറുക്കി പോലീസ്

Update: 2025-01-07 15:27 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി മുങ്ങിയതായി വിവരങ്ങൾ. പേരൂർക്കടയിൽ ഒരു മോഷണക്കേസ് പ്രതിയാണ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് തിരച്ചിൽ ഉർജിതമാക്കിയിട്ടുണ്ട്. മോഷണ കേസ് പ്രതി അനൂപ് ആൻറണിയാണ് വൈദ്യപരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് ചാടി രക്ഷപ്പെട്ടത്.

തിരുവല്ലം പോലീസ് പിടികൂടിയ പ്രതിയെ പേരൂർക്കട പോലീസിന് കൈമാറുകയായിരുന്നു. പേരൂർക്കടയിൽ ഒരു ക്ഷേത്രമോഷണകേസിൽ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പോലീസ് പ്രതിയെ പട്രോളിംഗിനിടെ കുടുക്കിയത്.

ഒരു കൈയിൽ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പോലീസ് പ്രതിയ്ക്കായി ജില്ല മുഴുവൻ വല വിരിച്ചിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുകയാണ്.

Tags:    

Similar News