പള്ളിയിൽ പോയി പ്രാർത്ഥിച്ച് മടങ്ങവേ അപകടം; റോഡ് മുറിച്ചുകടക്കുന്നതിനിടെ വണ്ടി ഇടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം

Update: 2026-03-23 08:33 GMT

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ വെളുത്തമണൽ സ്വദേശി അബ്ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസർ നമസ്കാരം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ അൽ ഖോബാറിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ 25 വർഷമായി അബ്ദുൽ വഹാബും കുടുംബവും അൽ ഖോബാറിലാണ് താമസിച്ച് വരുന്നത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മയ്യത്തുംകര സ്വദേശിനി ഉമ്മു ഹബീബയാണ് ഭാര്യ. അബീറ, അബ്റാർ, ആയിശ എന്നിവർ മക്കളും അൻസാർ മരുമകനുമാണ്.

Tags:    

Similar News