പെട്ടെന്ന് ഒരാളെ കണ്ട് പോലീസിന് തന്നെ ഭയങ്കര സംശയം; വണ്ടിയുടെ നമ്പർ പ്ലേറ്റിലും വശപ്പിശക്; അന്വേഷണത്തിൽ വിരുതന്റെ കള്ളത്തരം പുറത്ത്; യുവാവിനെ കൈയ്യോടെ പൊക്കി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പാറശാല പളുകൽ സ്വദേശി രാമുൽ (26) പോലീസ് പിടിയിലായി. കോവളം ഭാഗത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനവുമായി കറങ്ങുന്നതിനിടെയാണ് ഇയാൾ പോലീസ് വലയിലായത്.
കഴിഞ്ഞ ഫെബ്രുവരി 17-ന് പുലർച്ചെയാണ് മോഷണം നടന്നത്. മെഡിക്കൽ കോളേജിന് മുൻവശം പാർക്ക് ചെയ്തിരുന്ന മുഹമ്മദ് റിസാന്റെ ബൈക്കാണ് രാമുൽ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം ഭാഗത്ത് വെച്ച് പോലീസ് തടയുകയായിരുന്നു.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ചിരുന്ന രാമുലിനെ സംശയം തോന്നി തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനം മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായത്. തുടർന്ന്, മെഡിക്കൽ കോളേജ് പോലീസിന് കൈമാറിയ രാമുൽ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.