നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; സംഭവം മൂവാറ്റുപുഴയിൽ

Update: 2025-01-06 12:19 GMT

ഇടുക്കി: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ അൻസാർ (46) ആണ് അപകടത്തിൽ മരിച്ചത്. ആലപ്പുഴ വാരനാട് വെളിയിൽ രഹ്ന ദിനേഷിന് (24) ആണ് പരിക്കേറ്റത്. പേഴയ്ക്കാപ്പിള്ളി കൈനികര കാവിനു സമീപമാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത​ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Tags:    

Similar News