വീട്ടില്‍ അതിക്രമിച്ച് കയറി 15 വയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-02-20 14:51 GMT
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19ന് പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.