പ്രദേശത്ത് മുഴുവൻ പരിഭ്രാന്തിയിലാക്കി തീആളിപ്പടർന്നു; കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ തീപ്പിടുത്തം; 15 ഏക്കറോളം കത്തിനശിച്ചു

Update: 2026-02-20 12:32 GMT

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴി, വെട്ടിക്കുഴി മേഖലയിൽ വ്യാഴാഴ്ച രാത്രി വീണ്ടും തീപിടിത്തമുണ്ടായി. കുന്നും മലയും നിറഞ്ഞ ദുർഘടമായ പ്രദേശത്ത് തീ പടരുന്നത് തടഞ്ഞ് അഗ്നിരക്ഷാസേന.

ദിവസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് 15 ഏക്കറോളം വരുന്ന സ്വകാര്യ തോട്ടഭൂമിയിൽ തീപിടിത്തമുണ്ടായി അഗ്നിരക്ഷാസേന അണച്ചിരുന്നു. ഇതിനോട് ചേർന്നുള്ള ഭാഗത്താണ് വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെ വീണ്ടും തീ പടർന്നതായി അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്.

വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ഭൂപ്രകൃതിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളിയായത്. ഫയർ ബീറ്ററുകൾ ഉപയോഗിച്ചാണ് സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്, ഇത് ഏറെ ശ്രമകരമായ ദൗത്യമാണ്. ചാലക്കുടി ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. ഷഹാറിന്റെ നേതൃത്വത്തിൽ ശ്യാംമോഹൻ, സന്തോഷ് കുമാർ, എസ്. സൂരജ് കുമാർ, അഖിൽ ആർ. നായർ, വി.എൻ. അരുൺ, എസ്.വി. അരുൺ എന്നിവരടങ്ങിയ സംഘമാണ് തീയണയ്ക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Tags:    

Similar News