മുഖ്യമന്ത്രി പിണറായി കലോത്സവത്തിന്റെ ഊട്ടുപുരയിലെത്തി; പഴയിടം തയ്യാറാക്കിയ പായസം കുടിച്ച് കുട്ടികളോട് കുശലംപറഞ്ഞ് മടക്കം

മുഖ്യമന്ത്രി പിണറായി കലോത്സവത്തിന്റെ ഊട്ടുപുരയിലെത്തി;

Update: 2025-01-06 09:14 GMT

തിരുവനന്തപുരം: കലോത്സവ വേദിയിലെ ഊട്ടുപുര സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.

നിരവധി എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവരോടും കഴിക്കാനിരിക്കുന്നവരോടും കുശലം പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി നടന്നുനീങ്ങിയത്. ഊട്ടുപുരയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ അടക്കമുള്ളവരോടും മുഖ്യമന്ത്രി വിശേഷങ്ങള്‍ തിരക്കി. പഴയിടം തയ്യാറാക്കിയ പായസം അല്പം രുചിച്ചുനോക്കിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം.

Tags:    

Similar News