ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പൈലറ്റ് മടങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയത് മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന 140 യാത്രക്കാര്‍
ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് മടങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയത് 140 യാത്രക്കാര്‍
കൊച്ചി: ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് പൈലറ്റ് മടങ്ങിയതോടെ മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് വിമാനം പറത്താന്‍ പൈലറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് കുടുങ്ങിയത്. ദുരിതത്തിലായ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്. ഇതിനിടെയാണ് പൈലറ്റിന്റെ ഡ്യൂട്ടി കഴിഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകിയത്. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്.
കനത്ത മൂടല്‍ മഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സാഹചര്യമാണുള്ളത്. മെലിന്‍ഡോ എയര്‍ പോലുള്ള വിമാന കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാമ്പ് ചെയ്യാറുമില്ല.