മോശം കാലാവസ്ഥ; ഇസ്താബൂള്‍- കൊളംബോ ടര്‍ക്കിഷ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി
ഇസ്താബൂള്‍- കൊളംബോ ടര്‍ക്കിഷ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇസ്താബൂള്‍- കൊളംബോ ടര്‍ക്കിഷ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. ടര്‍ക്കിഷ് വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ട ടര്‍ക്കിഷ് വിമാനത്തിലെ യാത്രക്കാരെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഇറക്കിയത്.
ആറ് മണിയോടെ കൊളംബോയിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കാലാവസ്ഥ മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാന്‍ഡിങിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്തേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 10 ക്രൂ ഉള്‍പ്പെടെ 299 പേര്‍ ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധിക്യതര്‍ പറഞ്ഞു.