ടാറ്റു ഷോപ്പില്‍ എം.ഡി.എം.എ. വില്‍പ്പന; വയനാട്ടില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ടാറ്റു ഷോപ്പില്‍ എം.ഡി.എം.എ. വില്‍പ്പന; വയനാട്ടില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Update: 2025-01-13 04:04 GMT

വയനാട്: ടാറ്റു ഷോപ്പില്‍ എം.ഡി.എം.എ. വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പോലിസ് പിടികൂടി. മീനങ്ങാടി പുഴംകുനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജിത്തു പി. സുകുമാരന്‍ (29), വാങ്ങാന്‍ ശ്രമിച്ച പുറക്കാടി പുഴംകുനി ശ്രീനിലയം വീട്ടില്‍ എ.കെ. ശ്രീജിത്ത് (34), പള്ളിക്കുന്ന് ശ്രീഭവന്‍ ഡി.എസ്. ശ്രീജിത്ത് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

0.54 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ടാറ്റു ഷോപ്പില്‍ ലഹരിവില്‍പ്പനയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്. മീനങ്ങാടി എസ്.ഐ. അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

മീനങ്ങാടി: പുറക്കാടി അമ്പായത്തോട് വീട്ടില്‍ എ.എം. ജിതിന്‍(31)നെയാണ് മീനങ്ങാടി എസ്.ഐ. അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ശനിയാഴ്ച മീനങ്ങാടി ടൗണില്‍നിന്നാണ് .33 ഗ്രാം എം.ഡി.എം.എ.യുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.സി.പി.ഒ. പ്രവീണ്‍, സി.പി.ഒ. വിനോയ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News