ബ്രൂവറിക്ക് അനുമതി നല്‍കിയ കഞ്ചിക്കോട് മഴ നിഴല്‍ പ്രദേശം; ഇവിടെ കുടിവെള്ള പ്രശ്നം രൂക്ഷം; കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതി; ബ്രൂവറി അഴിമതി ഭരണം അവസാനിക്കും മുമ്പുള്ള സിപിഎമ്മിന്റെ കടുംവെട്ടെന്ന് ചെന്നിത്തല

Update: 2025-01-18 08:00 GMT

തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറി അനുമതിയില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ബ്രൂവറി അഴിമതി ഭരണം അവസാനിക്കും മുമ്പുള്ള സിപിഎമ്മിന്റെ കടുംവെട്ടാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

ടെന്‍ഡര്‍ ക്ഷണിക്കാതെ തന്നെ ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു. ഇടതുമുന്നണിയില്‍ പോലും ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ആരോടും ആലോചിക്കാതെ സര്‍ക്കാര്‍ കേരളത്തിന്റെ വാതിലുകള്‍ മദ്യ മുതലാളിമാര്‍ക്ക് തുറന്നുകൊടുത്തു. രാജഭരണകാലത്ത് പോലും നടക്കാത്ത കാര്യമാണിതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ബ്രൂവറിക്ക് അനുമതി നല്‍കിയ കഞ്ചിക്കോട് മഴ നിഴല്‍ പ്രദേശമാണ്. ഇവിടെ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Similar News