സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് ബസില്‍ വച്ച് ലൈംഗികതിക്രമം; വിദ്യര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഇയാള്‍ ഏല്‍പ്പിച്ചു; കൊല്ലം സ്വദേശിയായ 48ക്കാരന്‍ അറസ്റ്റില്‍

Update: 2025-01-18 05:15 GMT

പാങ്ങോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കേസില്‍ 48കാരന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി രാജു ആണ് പിടിയിലായത്. ഇയാള്‍ ബസില്‍ വച്ച് കുട്ടികളോട് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഇയാള്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് ചെയ്ത ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തില്‍ ഇടുക്കി വണ്ടിപ്പെരിയാല്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണി ആയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം വിജയ് യെ അറസ്റ്റു ചെയ്തു.

Similar News