സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങി; കരിപ്പൂര്‍ സ്വര്‍ണ്ണ കടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
By : സ്വന്തം ലേഖകൻ
Update: 2025-01-18 08:15 GMT
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന.
കോഴിക്കോട്, മലപ്പുറം, അമൃതസര്‍, ഹരിയാന എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2023ല്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.
സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ കുമാര്‍, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ സന്ദീപ് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്.