വിവാഹ മോചനം ലഭിച്ചിട്ടും രജിസ്‌ട്രേഷന്‍ റദ്ദാക്കിയില്ല; വിശദീകരണം തേടി ഹൈക്കോടതി

വിവാഹ മോചനം ലഭിച്ചിട്ടും രജിസ്‌ട്രേഷന്‍ റദ്ദാക്കിയില്ല; വിശദീകരണം തേടി ഹൈക്കോടതി

Update: 2025-01-23 03:03 GMT

കൊച്ചി: നിയമപ്രകാരം വിവാഹമോചനം അനുവദിച്ചിട്ടും പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ചെയ്തത് റദ്ദാക്കാന്‍ തയ്യാറാകാത്തത് ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പാലക്കാട് സ്വദേശി മുഹമ്മദ് അബ്ദുറഹ്‌മാന്റെ ഹര്‍ജി ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനാണ് പരിഗണിച്ചത്.

പ്രവാസിയായ ഹര്‍ജിക്കാരന് ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സിലാണ് വിവാഹമോചനം അനുവദിച്ചത്. ഇതിന്റെ രേഖകളടക്കം കാണിച്ചാണ്, വിവാഹം രജിസ്റ്റര്‍ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്.

Tags:    

Similar News