വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്രവര്‍ത്തനത്തില്‍; ദേശാഭിമാനിയുടെ ഒരു എഡിഷന്റെ പ്രധാന വാര്‍ത്താ ചുമതലയില്‍ എത്തുന്ന ആദ്യത്തെ വനിത; തുളസി ഭാസ്‌കരനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Update: 2025-01-27 11:32 GMT

തിരുവനന്തപുരം: ദീര്‍ഘകാലം ദേശാഭിമാനിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന തുളസി ഭാസ്‌കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്രവര്‍ത്തനത്തില്‍ എത്തിയ തുളസി ഭാസ്‌കരന്‍ ദേശാഭിമാനിയുടെ ഒരു എഡിഷന്റെ പ്രധാന വാര്‍ത്താ ചുമതലയില്‍ എത്തുന്ന ആദ്യത്തെ വനിതയായിരുന്നു. റിട്ടയര്‍മെന്റിനു ശേഷവും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. തുളസി ഭാസ്‌കരന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Tags:    

Similar News