കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു; പിന്നാലെ പാപ്പിനിപൊയിലിലെ ആക്രമകാരിയായ പന്നിയെ വെടിവച്ചു കൊന്ന് വനംവകുപ്പ്

Update: 2025-02-01 08:59 GMT

മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിനുപിന്നാലെ ആക്രമകാരിയായ പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേത്വത്തില്‍ വെടിവച്ചു കൊന്നു.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിട്ട് ഓടുകായിരുന്നു. പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Similar News