മദ്യപിക്കുന്നതിനിടെ തർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു; ആക്രമിച്ചത് കൂട്ടുകാരൻ തന്നെയെന്ന് നിഗമനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-02-01 07:23 GMT
പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. പാലക്കാടാണ് സംഭവം നടന്നത്. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത് . മദ്യപാനത്തിനിടെ നടന്ന തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ആക്രമണം നടന്നത്. ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ നെന്മാറ പോലീസ് അന്വേഷണം തുടങ്ങി. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് പറഞ്ഞു.