രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; 48 ഗ്രാം പിടിച്ചെടുത്തു; വലയിൽ കുടുക്കി എക്സൈസ്; സംഭവം കണ്ണൂർ തളിപ്പറമ്പിൽ

Update: 2025-02-01 09:48 GMT

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. 48 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും വ്യക്തമാക്കി.

Tags:    

Similar News