ദേവസ്വത്തില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി വ്യാജ രേഖ ചമച്ച് പണം തട്ടിയതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി മാത്രം; അറിയിപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്ലാ നിയമനങ്ങളും ( ക്ഷേത്ര ജീവനക്കാരുടേത് ഉള്‍പ്പെടെ) നടത്തുന്നത് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണൈന്ന് അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി വ്യാജ രേഖ ചമച്ച് പണം തട്ടിയതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. നിയമന കാര്യങ്ങള്‍ക്കായി ഏതെങ്കിലും വ്യക്തികളെയോ ഏജന്‍സികളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണ് . കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുഖേനയാണ് നിയമങ്ങളെല്ലാം നടത്തുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രസ്താവനയില്‍ അറിയിച്ചു.