ഓടുന്ന കാറിന്റെ ഡിക്കിയില്‍ ഇരുന്ന് റീല്‍സ് ചിത്രീകരണം; കാര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഓടുന്ന കാറിന്റെ ഡിക്കിയില്‍ ഇരുന്ന് റീല്‍സ് ചിത്രീകരണം; കാര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കാക്കനാട്: ഓടുന്ന കാറിന്റെ ഡിക്കിയില്‍ ഇരുന്ന് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയി. വയനാട് സ്വദേശി അമല്‍ ദേവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തിരക്കേറിയ സമയത്തായിരുന്നു ആഡംബര കാറിന്റെ റീല്‍സ് ചിത്രീകരിച്ചത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു പോയ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ.അസിമിന്റെ ശ്രദ്ധയില്‍ റീല്‍സ് ചിത്രീകരണം പെട്ടതാണ് ഷൂട്ടിങ് സംഘം കുടുങ്ങാന്‍ കാരണം.
സംഭവം ഫോണില്‍ പകര്‍ത്തിയ എംവിഐ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കാര്‍ ഉടമയെ തിരിച്ചറിഞ്ഞു. ആഡംബര കാറുകളുടെ റീല്‍സ് ചിത്രീകരിക്കുന്ന സംഘത്തില്‍ അംഗമാണ് കാര്‍ ഡ്രൈവര്‍ എന്നു വ്യക്തമായി. അപകടകരമായി വാഹനം ഓടിച്ച കുറ്റത്തിനാണ് ആര്‍ടിഒ ടി.എം.ജെര്‍സണ്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത നിയമ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.