സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര നയ രൂപീകരണം: സയന്റിസ്റ്റ് കോണ്‍ക്ലേവ് 15 ന്: മുഖ്യമന്ത്രി ശാസ്ത്രജ്ഞരുമായി സംവദിക്കും

Update: 2025-02-13 11:26 GMT

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്ന സയന്റിസ്റ്റ് കോണ്‍ക്ലേവ് ഫെബ്രുവരി 15 ന് കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തില്‍ നടക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ നിര്‍വചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയാണ് സംവാദത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

പരിപാടിയില്‍ കെഎസ്സിഎസ്ടിഇ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഭവന ട്രെയിനീസ് ഹോസ്റ്റല്‍ സമുച്ചയത്തിന്റെയും കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിന്റെയും ശിലാസ്ഥാപനവും എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ജലശേഖരണ വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടവും മുഖ്യമന്ത്രി നിര്‍വഹിക്കും. എംഎല്‍എ പി ടി എ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സിഡബ്ല്യൂആര്‍ഡിഎം-ല്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പുതുതായി തയ്യാറാക്കിയ എക്‌സിബിഷന്‍ ഹാളിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എംപിയും നിര്‍വഹിക്കും.

Similar News