കോഴിക്കോട് മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കൊല്ലത്ത് കഞ്ചാവുമായി പിടിയിലായത് 29കാരന്‍
മയക്കു മരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കാല്ലത്തും കോഴിക്കോടുമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ മമയക്കുമരുന്നും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ് (33 ) എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്.
കോഴിക്കോട് എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഐബി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിമേഷ്.കെ.എന്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) വി.പി.ശിവദാസന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ഷാജു.സി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അബ്ദുല്‍ റഹൂഫ്, അജിന്‍ ബ്രൈറ്റ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജി എന്നിവരും ഉണ്ടായിരുന്നു.
കൊല്ലം മുണ്ടയ്ക്കലില്‍ 1.28 കിലോഗ്രാം കഞ്ചാവുമായി ഡിവൈന്‍ (29) എന്ന യുവാവാണ് എക്‌സൈസിന്റെ പിടിയിലായത്. കൊല്ലം താലൂക്കിലൊട്ടാകെ കഞ്ചാവ് വിതരണം നടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഡിവൈന്‍. കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ എ.ഷഹാലുദ്ദീന്‍, ജി.ശ്രീകുമാര്‍, ബിനുലാല്‍.എസ്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ജ്യോതി.ടി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാലിം.എസ്, ഗോകുല്‍ ഗോപന്‍, ആസിഫ് അഹമ്മദ്, ആദില്‍ ഷാ, പ്രതീഷ്.പി.നായര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിയങ്ക.എല്‍, ട്രീസ.ജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.