പിടികിട്ടാപ്പുള്ളിയായ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ഉല്‍ഫത്ത് ഹുസൈന്‍ പിടിയില്‍; സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു
ലക്‌നോ: പിടികിട്ടാപ്പുള്ളിയായ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ഉല്‍ഫത്ത് ഹുസൈന്‍ പിടിയില്‍. യുപി സഹരന്‍പൂരിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും(എടിഎസ്) ജമ്മുകാഷ്മീരിലെ കാത്ഗഡ് പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍നിന്നും പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍, പിസ്റ്റളുകള്‍ എന്നിവ കണ്ടെടുത്തു.
2002-ല്‍ മറ്റ് നാല് പേര്‍ക്കൊപ്പം ഉല്‍ഫത്ത് ഹുസൈനെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് 2008-ല്‍ വിട്ടയച്ചു. എന്നാല്‍ സമന്‍സും വാറണ്ടും പുറപ്പെടുവിച്ചിട്ടും ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ലെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) രണ്‍വിജയ് സിംഗ് പറഞ്ഞു.
ഇയാളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഇയാള്‍ക്കെതിരെ 50 വര്‍ഷത്തേക്ക് സ്ഥിരമായ വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.