യു.പിയില്‍ മാധ്യ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു; ബൈക്കില്‍ സഞ്ചരിച്ച രാഘവേന്ദ്രയെ ഇടിച്ചു വീഴ്ത്തിയ ശേഷം കൊലപ്പെടുത്തി അക്രമികള്‍

യു.പിയില്‍ മാധ്യ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

Update: 2025-03-10 00:46 GMT

ന്യൂഡല്‍ഹി: യു.പി സിതാപുരിലെ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ രാഘവേന്ദ്ര ബാജ്‌പേയിയെ (37) വെടിവച്ചുകൊന്നു. ശനിയാഴ്ച വൈകിട്ട് ലക്‌നൗഡല്‍ഹി ദേശീയപാതയിലാണു സംഭവം. രാഘവേന്ദ്ര ഓടിച്ചിരുന്ന ബൈക്കില്‍, അക്രമികളുടെ വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം, വെടിവച്ചു കൊല്ലുകയായിരുന്നു.

വാഹനാപകടമാണെന്നാണ് ആദ്യം കരുതിയതെങ്കിലും ശരീരത്തില്‍ ബുള്ളറ്റ് കൊണ്ടുണ്ടായ 3 മുറിവുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെയാണു കൊലപാതകമാണെന്നു വ്യക്തമായത്. കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സംഭവദിവസം വൈകിട്ട് 3.15ന് ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്നാണു രാഘവേന്ദ്ര വീട്ടില്‍ നിന്നു ബൈക്കില്‍ പോയതെന്നു വീട്ടുകാര്‍ പറഞ്ഞു.

Tags:    

Similar News