ഗാന്ധിജിയുടേയും ശ്രീനാരായണ ഗുരുവിന്റെയും സമാഗമത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രാഷ്ട്രീയത്തിനതീതമായി നടത്തിയ പരിപാടി; ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചെന്നിത്തല

Update: 2025-03-16 11:57 GMT

തിരുവനന്തപുരം: കെപിസിസിയുടെ പരിപാടിയില്‍ ജി. സുധാകരന്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ ക്ഷണപ്രകാരമാണെന്ന് രമേശ് ചെന്നിത്തല. അതിലൊരു തെറ്റുമില്ല. ഗാന്ധിജിയുടേയും ശ്രീനാരായണഗുരുവിന്റെയും സമാഗമത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രാഷ്ട്രീയത്തിനതീതമായി നടത്തിയ പരിപാടിയായിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ ജി.സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബര്‍ സഖാക്കള്‍ ആ പ്രവര്‍ത്തനം നിര്‍ത്തണം. അത് പൊതുജീവിതത്തില്‍ നില്‍ക്കുന്ന വ്യക്തികളോട് ചെയ്യേണ്ട കാര്യമല്ല. ജി.സുധാകരന്‍ ആലപ്പുഴയിലും അമ്പലപ്പുഴയിലും എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നയാളുകളാണ്. അദ്ദേഹത്തെപ്പോലൊരു സീനിയര്‍ നേതാവിനെ വളരെ മോശമായി പാര്‍ട്ടി സഖാക്കള്‍തന്നെ സൈബറിടങ്ങളുപയോഗിച്ച് ആക്രമിക്കുന്നത് അപലപനീയമാണ്. അതവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്‍കയ്യെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News