ചിറ്റൂര്‍ റേഞ്ചിലെ ആറു ഷാപ്പുകളില്‍ കള്ളില്‍ ചുമ മരുന്ന് കലര്‍ത്തി; കള്ളില്‍ കൃത്രിമം കാണിച്ച ആറു ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും

Update: 2025-03-17 12:18 GMT

പാലക്കാട്: കള്ളില്‍ കൃത്രിമം കാണിച്ച ആറു ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും. പാലക്കാട് ചിറ്റൂര്‍ റേഞ്ചിലെ ഷാപ്പുകളില്‍ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കള്ളിന്റെ സാംപിളില്‍ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വെമ്പ്രവെസ്റ്റ് എന്നീ ഷാപ്പുകളിലാണ് കള്ളക്കളി കണ്ടെത്തിയത്.

കുറ്റിപ്പള്ളം, വണ്ണാമ ഷാപ്പുകളില്‍ നേരത്തെ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ചിറ്റൂരില്‍ മാത്രം ആറ് ഷാപ്പുകളിലാണ് ചുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Tags:    

Similar News