പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ല; പോലീസിന്റെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി

Update: 2026-02-28 08:16 GMT

തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നഗരൂര്‍ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയുള്ള പ്രതിഷേധത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു. കേസ് നിലനില്‍ക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News