ആലപ്പുഴ തിരുമല ക്ഷേത്രത്തിലെ തിരിമറി; മുന്‍ കമ്മിറ്റിക്കാരുടെ അനധികൃതമായ ഇടപാടുകളില്‍ നിറയുന്നത് കോടികളുടെ തട്ടിപ്പ്; അന്വേഷണം ഊര്‍ജിതം

Update: 2025-03-17 14:08 GMT

ആലപ്പുഴ: ഗൗഡ സാരസ്വത ബ്രാഹ്‌മണരുടെ ,ദേവസ്വമായ ആലപ്പുഴ-തുറവൂര്‍ എ. എ. ടി.ടി.ഡി യിലെ മുന്‍ കമ്മിറ്റി നടത്തിയ അഴിമതിയുടെ ചുരുള്‍ അഴിയുന്നുവെന്ന് സൂചന.

ദേവസ്വം സ്വത്തുകള്‍ വില്പന നടത്തുന്നതിന് ചില കീഴ് വഴക്കങ്ങളുണ്ട്. മഹാജനം കമ്മിറ്റി , ഗ്രാമ സഭ കമ്മിറ്റി ,എന്നിവയില്‍ ചര്‍ച്ച ചെയ്ത് വേണം ക്രയവിക്രയം നടത്തുവാന്‍ പാടുള്ളു. മാത്രവുമല്ല ,ആ പണം ക്ഷേത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപികേണ്ടതുമാണ്. എന്നാല്‍ ക്ഷേത്രത്തിന്റെ ഏക്കര്‍ കണക്കിന് സ്ഥലം രഹസ്യമായി വില്‍പ്പന നടത്തിയതായി കണ്ടു പിടിച്ചുുവെന്നാണ് സൂചന.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇ. ഡി.) ഇതെല്ലാം അന്വേഷിക്കുന്നുണ്ട്. പുതിയ തെളിവുകളും കിട്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന അഷ്ടഗ്രാമ യോഗത്തില്‍ ഇരു പക്ഷങ്ങളും തമ്മില്‍ വാക്ക് തര്‍ക്കങ്ങളും ,കൈയാങ്കളിയും ഉണ്ടായി എന്നാണ് സൂചന. പഴയ കമ്മറ്റിയെ കോടതിയാണ് പുറത്താക്കിയത്.

Tags:    

Similar News